തിരുവനന്തപുരം മണമ്പൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മണമ്പൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. കല്ലറം തോട്ടില്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇന്ന രാവിലെ ജോഷിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കൊലപാതക സംഘത്തില്‍ പത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍വെച്ച്‌ മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...