തെരുവ് പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തെരുവ് പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുറമേരി മുതുവടത്തൂരിലെ കനകത്ത് താഴക്കുനി ബാബുവിന്റെ ഭാര്യ മനുജ (44)യാണ്  തെരുവ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്നുണ്ടായ പേ വിഷബാധയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13നാണ് യുവതിയെ വീടിന് സമീപത്ത് വെച്ച്‌ തെരുവുനായ ആക്രമിച്ചത്. കാലിലും കൈകള്‍ക്കും സാരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ യുവതി പ്രതിരോധ കുത്തിവെപ്പും സ്വീകരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തിയ ശേഷം മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനിടയില്‍ നടത്തിയ പരിശോധനയിലാണ് മനുജയ്ക്ക് പേ വിഷ ബാധയേറ്റതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയാണ് യുവതി മരണപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...