ഡൽഹി വ്യാജ ആസിഡ് ആക്രമണ കേസിൽ പെൺകുട്ടിയെയും അറസ്റ്റ് ചെയ്‌തേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി വ്യാജ ആസിഡ് ആക്രമണ കേസിൽ പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും. ടോയ്ലറ്റ് ക്ലീനർ ഒഴിച്ചാണ് പെൺകുട്ടി സ്വയം പൊള്ളാലേൽപ്പിച്ചതെന്ന് പോലീസ്. പെൺകുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവിയും, ടവർ ലൊക്കേഷനുമാണ് നിർണായകമായത്. ആക്രമിച്ചു എന്ന് പറയുന്ന ആളുകൾ സംഭവം സമയത്ത് മറ്റിടങ്ങളിലായിരുന്നു. ശല്യം ചെയ്‌തുവെന്ന പറയുന്ന ജിതേന്ദ്ര ആക്രമണ സമയം കരോൾ ബാഗിലായിരുന്നു. മറ്റു രണ്ട് പ്രതികൾ ആഗ്രയിലും ആയിരുന്നു. പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് നാടകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

സ്വകാര്യ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു ആണ് പരാതി. 2021നും 2024നും ഇടയിൽ അഖീൽ ഖാന്റെ സോക്സ് യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ആണ് പീഡനം നടന്നത്. യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ്ആ ക്രമണമെന്ന് പിതാവിന്റെ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് അഖീൽ ഖാനെ അറസ്റ്റ് ചെയ്തത്. കോളജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്. വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിരുന്നത്. സംഭവത്തിൽ യാതൊരുവിധ തെളിവുമില്ല എന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചിരിക്കുന്നത്. ആക്രമണത്തിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന കാര്യവും പോലീസ് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...