തട്ടിപ്പ് കേസിലെ പ്രതിയായ പോലീസുകാരന്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തട്ടിപ്പ് കേസിലെ പ്രതിയായ പോലീസുകാരന്‍ തൂങ്ങി മരിച്ചു. സാമ്പത്തിക തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന സിവില്‍ പോലീസ് ഓഫീസറെ എആര്‍ ക്യാമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടിയെടുത്തുവെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. റാന്നി സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ പ്രദേശവാസിയായ യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസമൊന്നു കഴിഞ്ഞിട്ടും ബിനുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് രാവിലെ ആരും കാണാതെ ഇയാള്‍ ബാരക്കിലെത്തി മുകളിലത്തെ നിലയിലെ മുറിയുടെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങി മരിച്ചത്. യുവതിയില്‍ നിന്ന് തട്ടിയെടുത്ത വാഹനത്തിന്‍റെ ആര്‍സി ബുക്ക് പണയപ്പെടുത്തി 10 ലക്ഷം രൂപ ഇയാള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയിരുന്നു. റാന്നി സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. റാന്നി സ്റ്റേഷനില്‍ ജോലിചെയ്യുമ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടതും പണം തട്ടിയതും. സമാനമായ തട്ടിപ്പു കേസില്‍ ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ വന്നിരുന്നു. വി-കോട്ടയത്ത് കോട്ടണ്‍ വേസ്റ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രികളില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായി ആക്ഷേപമുണ്ടായിരുന്നു. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...