വിര്‍ച്ച്വല്‍ ക്യൂ പാളി ; സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല ; പമ്പയില്‍ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിര്‍ച്ച്വല്‍ ക്യൂ പാളി. സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. പമ്പയില്‍ പ്രതിക്ഷേധം. മണ്ഡലപൂജയ്ക്ക് ഇന്ന് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം. ഇന്നത്തേക്ക് മാത്രം ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യു ബുക്ക് ചെയ്തിരിക്കുന്നത് 22,000 പേരാണ്. കേരളത്തിലും പുറത്തു നിന്നുമുള്ള തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നു. നിലയ്ക്കലില്‍ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് അയച്ചിരിക്കുകയാണ്. ഗണപതി കോവിലും പരിസരവും പൂര്‍ണമായി സ്വാമിമാര്‍ നിരന്നു. ഇവര്‍ കിട്ടിയ സ്ഥലത്ത് വിരിവച്ചു വിശ്രമിക്കുകയാണ്. ഇവര്‍ക്ക് കുടിവെള്ളം പോലുമില്ല.

പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ ഇതു വരെ സന്നിധാനത്തേക്ക് വിട്ടിട്ടില്ല. ഇന്നലെയും മറ്റുമായി ചിലര്‍ സന്നിധാനത്തേക്ക് കയറിപ്പോയിരുന്നു. അവിടം ഏറെക്കുറെ നിറഞ്ഞ മട്ടാണ്. വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിന്‍റെ പണി പൂര്‍ത്തിയാകാന്‍ ഇനിയും വൈകും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. മൂന്നു മണി മുതലാകും സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തി വിടുക എന്നാണ് സൂചന. നിലവില്‍ പമ്പയിലുള്ളവരെ അന്നേരം കടത്തി വിടാന്‍ ശ്രമിച്ചാല്‍ അഭൂതപൂര്‍വമായ തിരക്കുമുണ്ടാകും.

ഇപ്പോള്‍ തന്നെ കടത്തി വിട്ടു തുടങ്ങിയാല്‍ മാത്രമേ തീര്‍ത്ഥാടക തിരക്ക് ക്രമീകരിക്കാന്‍ കഴിയൂ. പോലീസ് കാര്യക്ഷമമായി നടത്തിയിരുന്ന വിര്‍ച്വല്‍ക്യൂ ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുകയാണ്. അതിന്‍റെതായ പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി വന്ന തീര്‍ത്ഥാടകരാണ് പമ്പയില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്. സന്നിധാനത്തേക്ക് ഇവര്‍ പോകുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. ഇതിനെതിരേ സ്വാമിമാര്‍ പ്രതിഷേധിച്ച്‌ തുടങ്ങിയിട്ടുമുണ്ട്.

വിര്‍ച്വല്‍ ക്യു ഒന്നടങ്കം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് അവസാന നിമിഷം പോലീസിന് കൈമാറിയിരിക്കുകയാണ്. ബുക്കിങ് മാത്രമാണ് ബോര്‍ഡിനുള്ളത്. വേരിഫിക്കേഷന്‍ പോലീസിന് നല്‍കി. എന്നാല്‍ ഇതിനുള്ള ക്യാബിനുകളുടെ നിര്‍മ്മാണം ഇപ്പോഴും നടക്കുകയാണ്. ഇത് പൂര്‍ത്തിയാകാതെ വിര്‍ച്വല്‍ ക്യൂ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. പതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ നിലവില്‍ പമ്പയിലുണ്ട്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. കുടിവെള്ളം പോലും കിട്ടാത്തതിലാണ് സ്വാമിമാരുടെ പ്രതിഷേധം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....