നിരവധി ലഹരി കടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : നിരവധി ലഹരി കടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പോലീസ് പിടികൂടി. നിരവധി തവണ ലഹരി കടത്ത് കേസില്‍ പിടിക്കപ്പെട്ട വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തില്‍ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെയാണ് (40) പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.

1200 ഗ്രാം കഞ്ചാവ്, ആറ് ചെറിയ ബോട്ടില്‍ ഹാഷിഷ് ഓയില്‍, നാടന്‍ തോക്ക്, നാടന്‍ ബോംബ് 6 എണ്ണം, കാട്ടുപന്നിയുടെ തലയോട്ടി, കാട്ടുപന്നിയുടെ നെയ്യ്, പെരുമ്പാമ്പിന്‍റെ നെയ്യ്, നാല് ലക്ഷത്തോളം രൂപ എന്നിവയാണ് പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. തെലങ്കാനയില്‍ വിതരണം ചെയ്യുന്ന റേഷന്‍ അരി 11 ചാക്കോളം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കഞ്ചാവും മറ്റ് മാരകമായ മയക്കുമരുന്നും കടത്താന്‍ വേണ്ടിയാണ് ദിലീപ് റേഷന്‍ അരിയും കടത്തിയിരുന്നത്.

സംസ്ഥാനത്തെ വലിയ തോതിലുള്ള മയക്കുമരുന്ന് വിപണനമാണ് ഇയാള്‍ നടത്തിയിരുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇയാളുടെ ഇടപാടുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും(32)പോലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടില്‍ ചില്ലറ വിപണനം നടത്തിയിരുന്നത്. വീട്ടിലേക്ക് ആരും കടന്നുചെല്ലാത്ത രീതിയില്‍ പത്തോളം നായ്ക്കളെയാണ് വളര്‍ത്തുന്നത്.

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരം റൂറല്‍ എസ്.പി ഡാന്‍സാഫ് ടീം ഡിവൈ.എസ്.പി റാസിത്തിന് കൈമാറുകയും തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജു നാഥ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്,ശശിധരന്‍ നായര്‍,ഡാന്‍സ് ടീം സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുഹക്ക്,അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജു,സി.പി.ഒമാരായ ഷിജു ഉമേഷ് ബാബു,വിനീഷ് സുനില്‍രാജ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....