കടയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പീരുമേടില്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെതിരെയാണ് വകുപ്പ് തല നടപടി. പാമ്പനാര്‍ ടൗണിലെ ഒരു കടയില്‍ നിന്ന് പതിവായി പണം മോഷ്ടിച്ചെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗര്‍ പി. മധു.

സംഭവം നടന്ന നവംബര്‍ 24ന് കടയിലെത്തിയ സാഗര്‍ കടയുടമയോട് നാരങ്ങാവെള്ളം ചോദിച്ചു. ഉടമ ഇത് എടുക്കാന്‍ തിരിഞ്ഞ തക്കം നോക്കി പണപ്പെട്ടിയില്‍ നിന്ന് പണം കവരുകയായിരുന്നു. എന്നാലിത് ശ്രദ്ധിച്ച ഉടമ സാഗറിനെ പിടിച്ചുനിര്‍ത്തി. സംഭവം അറിഞ്ഞ് ആള്‍ക്കാര്‍ കൂടിയതോടെ പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുന്‍കൂറായി 5000 രൂപയും ഇയാള്‍ നല്‍കി. ഇതോടെ കടയുടമ പരാതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ പോലീസിന് വഴങ്ങിയാണ് ഇയാള്‍ കേസ് നല്‍കാത്തതെന്നും ആക്ഷേപമുണ്ട്. മുമ്പ് ഈ കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചിരുന്നു. ഇതിന് ശേഷമാണ് സാഗര്‍ സ്ഥിരമായി കടയില്‍ എത്താന്‍ തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...