ശബരിമല സന്നിധാനത്ത് നിന്ന് 26 പാമ്പുകളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. മണ്ഡലകാലം തുടങ്ങി ഇതുവരെ 26 പാമ്പുകളെയാണ് ഇവർ പിടികൂടിയത്. ഏറ്റവും ഒടുവിൽ ഇന്നലെ കാനനപാതയിൽ നിന്നും പിടികൂടിയ മൂർഖനേയും സുരക്ഷിതമായി ഇവർ മാറ്റി. സന്നിധാനത്തെ കെട്ടിടങ്ങൾക്ക് സമീപവും തീത്ഥാടകർ സഞ്ചരിക്കുന്ന പാതയിലും പാമ്പുകളെ കാണുന്നത് പതിവാണ്. പമ്പയിലേയും സന്നിധാനത്തേയും കൺട്രോൾ റൂമുകളിലാണ് പാമ്പുകളെ കണ്ടാൽ വിവരമെത്തുക. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇവയെപിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂർഖനുൾപ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി. പിടികൂടിയ പാമ്പുകളെ ഉൾവനത്തിൽകൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്.ഇക്കുറി മണ്ഡലകാല സീസണ് തുടങ്ങിയ ശേഷം കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്. പാമ്പ് പിടുത്തം കൂടാതെ ഒടിഞ്ഞും വീഴുന്ന മരങ്ങളും ശാഖകളും നീക്കുന്നതും കാനനപാതയിലും വനപാതയിലും നിരീക്ഷണം നടത്തുന്നതടക്കം നിരവധി ജോലികളാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചെയ്തു തീർക്കേണ്ടതായിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...