പ്രതി രക്ഷപെടാന്‍ ശ്രമിച്ച കേസില്‍ സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെള്ളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാന്‍ ശ്രമിച്ച കേസില്‍ സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്‌ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. ചേവായൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. മനഃപൂര്‍വമല്ലാത്ത വീഴ്‌ച സംഭവിച്ചത് എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇരുവരെയും സര്‍വീസില്‍ തിരിച്ചെടുത്തത്. വെള്ളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ജനുവരി 26ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ ബെംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ പിടിയിലായിരുന്നു.

കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളെ ചേവായൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച ശേഷമാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് റാഫി പോലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂറിനുളില്‍ സ്‌റ്റേഷന് സമീപത്തെ ലോകോളേജ് ചുറ്റുവളപ്പില്‍ നിന്ന് പിടികൂടുകയായിരുന്നു. ഈ സമയത്ത് ജോലിയില്‍ ഉണ്ടായിരുന്ന പ്രതിയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം...

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...