കോന്നിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി പിക് അപ് വാൻ ഓടിച്ച കെ എസ് ആർ റ്റി സി ജീവനക്കാരനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : വ്യാജ നമ്പർ പ്ലേറ്റ് ചമച്ച് പിക് അപ് വാൻ ഓടിച്ച സംഭവത്തിൽ കെ എസ് ആർ റ്റി സി ജീവനക്കാരനെ പോലീസ് പിടികൂടി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ചെങ്ങറ സ്വദേശി രാജേഷ് ഭവനിൽ അയ്യപ്പൻ (42) നെ ആണ് പിടികൂടിയത്. പത്തനംതിട്ട കെ എസ് ആർ റ്റി സി ഡിപ്പോയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മതിയായ രേഖകൾ ഇല്ലാത്ത പിക് അപ് വാനിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റി വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. പിക് അപ് വാൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചതിന് അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഇയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു എന്നും പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിശേഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...