Sunday, April 27, 2025 7:56 am

ആഭ്യന്തര വകുപ്പ് ഉന്നതരുടെ സമ്മര്‍ദ്ദം ; ഫസല്‍ ഗഫൂറിനെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിശ്വാസ വഞ്ചന നടത്തി പണം തട്ടിയെടുത്തെന്ന കേസില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന പോലീസ്. ഫസല്‍ ഗഫൂറിനെതിരെ രണ്ട് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആഭ്യന്തര വകുപ്പ് ഉന്നതരുടെ സമ്മര്‍ദ്ദത്താലാണ് നടപടിയൊന്നും സ്വീകരിക്കാത്തതെന്നും ആരോപണമുണ്ട്.

വിശ്വാസ വഞ്ചന നടത്തി ഫസല്‍ ഗഫൂര്‍ പണം തട്ടിയെടുത്തെന്ന് കാണിച്ച്‌ രണ്ട് ഡോക്ടര്‍മാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തിരൂര്‍, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിലാണ് പരാതി നല്‍കിയത്. എംഇഎസിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നുവെന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെന്നാണ് പരാതി. ഡോക്ടര്‍ കെ. അബ്ദുള്‍ നാസര്‍, ഡോക്ടര്‍ സി.വി. സലീം എന്നിവരാണ് പരാതി നല്‍കിയത്. ഫസല്‍ ഗഫൂര്‍ പ്രമോട്ടറും മകന്‍ എംഡിയുമായി തുടങ്ങിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്കാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. ഇവരുടെ കമ്പനിയും എംഇഎസും സംയുക്തമായാണ് ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരില്‍ നിന്നും ഗഫൂര്‍ 28 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച്‌ ഈ മാസം 18ന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും പോലീസ് കൈക്കൊണ്ടിട്ടില്ല.

നേരത്തെ ഹൈക്കോടതി ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിലും അറസ്റ്റും തുടര്‍ നടപടികളും സ്വീകരിക്കാതെ പോലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് പരാതിയിലെ തുടര്‍ നടപടികളില്‍ നിന്ന് പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ പരാതികളില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശമെന്നും സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില മുസ്ലീം സംഘടനകളുടെ പിന്തുണക്കായുള്ള സിപിഎം നീക്കത്തിലെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ഫസല്‍ ഗഫൂറാണെന്നാണ് ലഭിക്കുന്ന വിവരം.

എംഇഎസിന്റെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ കൊടുങ്ങല്ലൂര്‍ സ്വദേശിയും നേരത്തെ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു.

എന്നാല്‍ ഈ കേസിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി നവാസ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ എംഇഎസിന് ലഭിക്കുന്ന നികുതി ഇളവുകള്‍ റദ്ദാക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാമം ഭീകരാക്രമണത്തിൽ 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ

0
ന്യൂഡൽഹി : പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക...

പാക് അധീന കശ്മീരില്‍ മിന്നല്‍ പ്രളയം ; മുന്നറിയിപ്പില്ലാതെ ‍ഡാം തുറന്നതിൽ ഇന്ത്യയെ കുറ്റപ്പെടുത്തി...

0
ഇസ്ലാമാബാദ്: സിന്ധു നദിയുടെ പോഷക നദിയായ ഝലം നദിയില്‍ മിന്നല്‍ പ്രളയം....

പഹൽഗാം ആക്രമണത്തിൽ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി

0
ഇസ്‍ലാമാബാദ്: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്...

വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ

0
തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ​മേ​യ്​...