പോലീസ് വാട്സ്ആപ്പ് വഴി സമൻസ് അയക്കേണ്ട : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പോലീസിനും മറ്റ് അന്വേഷണ ന്യഏജൻസികൾക്കും മുന്നിൽ ഹാജരാകാൻ കുറ്റാരോപിതർക്ക് വാട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മാർഗങ്ങൾ വഴിയോ നോട്ടീസ് അയയ്ക്കരുതെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാർഗങ്ങൾ വഴി നോട്ടീസ് അയയ്ക്കാൻ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു വിധി. പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സമൻസും വാറൻ്റും ഇലക്ട്രോണിക് മാർഗത്തിൽ അയയ്ക്കാൻ കോടതികൾക്ക് അനുവാദം നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാനയുടെ വാദം. എന്നാൽ ജുഡീഷ്യൽ നടപടികൾ നിർദേശിച്ചിരിക്കുന്ന കാര്യം എക്സിക്യൂട്ടീവ് നടപടികൾക്കു ബാധകമാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിഷയമാണിത്. സമൻസ് അനുസരിച്ച് ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ സഹാചര്യത്തിൽ സമൻസ് കുറ്റാരോപിതർക്കു നേരിട്ടു നൽകുകയാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. പതിവ് സേവന രീതി അനുസരിച്ചു വ്യക്തിക്കു നേരിട്ട് സമൻസ് അയയ്ക്കണമെന്നായിരുന്നു കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയുടെയും നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...