ഹൈവേയിൽ പെട്ടെന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥ ; അതിന് ന്യായീകരണമില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹൈവേയിലൂടെ പോകുന്ന വാഹനം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് സുപ്രീംകോടതി. എന്തെങ്കിലും വ്യക്തിപരമായ അടിയന്തിര കാരണങ്ങൾ കൊണ്ടാണെങ്കിൽപ്പോലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2017-ൽ കോയമ്പത്തൂരിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട എൻജിനിയറിങ് വിദ്യാർഥി മുഹമ്മദ് ഹക്കീമിന്റെ ഹർജിയിലാണ് നിരീക്ഷണം. ഹൈവേയിൽ മുന്നിൽപ്പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഹക്കീമിൻ്റെ ബൈക്ക് അതിലിടിച്ച് മറിഞ്ഞു.

റോഡിൽവീണ ഹക്കീമിനെ മറ്റൊരു ബസ് ഇടിക്കുകയും ചെയ്‌തു. ഗർഭിണിയായ തൻ്റെ ഭാര്യക്ക് ഛർദിക്കാൻ വന്നതിനാലാണ് പെട്ടെന്ന് കാർ നിർത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ ഏത് സാഹചര്യത്തിലായാലും പിന്നിലെ വാഹനങ്ങൾക്ക് മുന്നറിയിപ്പ് (സിഗ്നൽ) നൽകാതെ ഹൈവേയിൽ വാഹനം പെട്ടെന്ന് നിർത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...