നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടക്കുന്നവരെ പിടിക്കാന്‍ ഇനി പെലീസിന് ഡ്രോണിന്റെ സഹായവും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആകാശ നിരീക്ഷണം നടത്താന്‍ തൃശൂര്‍ സിറ്റി പൊലീസ്. ഡ്രോണുകള്‍ പറത്തിയാവും പൊലീസ് ആകാശനിരീക്ഷണം നടത്തുക. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നില്‍ക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തുടര്‍ന്നതോടെയാണ് ആകാശനിരീക്ഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇന്നലെ അനാവശ്യമായി റോഡില്‍ കറങ്ങി നടന്ന 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരിശോധന കൂടുതല്‍ കര്‍ശനമാകും. തൃശൂര്‍ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണവും വാഹന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. രണ്ടിലധികം യാത്രക്കാര്‍ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങള്‍ക്കും അനാവശ്യ കാരണങ്ങള്‍ക്കും വണ്ടിയെടുത്തു കറങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...