കോവിഡ് 19 : നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ താല്‍ക്കാലികമായി സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ ഇവരുടെ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്ന രീതിയിലാണു വീടുകളില്‍ പോസ്റ്റര്‍ സ്ഥാപിക്കുക.

വ്യക്തിയുടെ പേര്, മേല്‍വിലാസം, ഏതു ദിവസം മുതല്‍ ഏതു ദിവസം വരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്, കുടുംബാംഗങ്ങളുടെ എണ്ണം, കൊറോണ പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാം, ചെയ്യരുത് തുടങ്ങിയ വിവരങ്ങളാണു പോസ്റ്ററില്‍ ഉണ്ടാകുക. കൂടാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാലയളവുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതമാണെന്ന സത്യവാങ്മൂലം ഇവരില്‍നിന്ന് ഒപ്പിട്ടു വാങ്ങും. സത്യവാങ്മൂലം തെറ്റിച്ചാല്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പോസ്റ്റര്‍ ഉപയോഗിച്ച് വ്യക്തികളേയോ, കുടുംബത്തേയോ അപകീര്‍ത്തിപ്പെടുത്തുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പേരും മറ്റു വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...