പെരുമ്പാവൂർ: വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിൽ മുന്നോട്ടെടുത്ത കാർ തട്ടി പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലെ പaലീസുകാരൻ ജെയ്സന് ആണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂർ വളയൻ ചിറങ്ങരയിൽ ആയിരുന്നു സംഭവം. ഒരു കാർ പരിശോധിക്കണമെന്ന സന്ദേശത്തിനു പിന്നാലെ കാർ വളയംചിറങ്ങരയിൽ ഉണ്ട് എന്ന് അറിഞ്ഞാണ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തിയത്. ജയ്സൺ വാഹനത്തിൽ നിന്നിറങ്ങി കാറിനരികിൽ എത്തിയപ്പോൾ കാർ പിന്നോട്ടെടുത്ത ശേഷം അതിവേഗം മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു. രണ്ടു വാഹനങ്ങൾക്കും ഇടയിൽ പെട്ടാണ് പോലീസുകാരന് പരിക്കേറ്റത്. ഗുരുതരമായ പരിക്ക് അല്ലെങ്കിലും പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിനും ഇത് ഓടിച്ചിരുന്ന ആൾക്കുമായി അന്വേഷണം ഊർജ്ജിതമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























