എസ്എഫ്ഐ സമരത്തിനിടയിൽ ഇടിവള കൊണ്ട് മർദനം ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജന്തർമന്തറിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച ടൗൺ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നു പരാതി നേരിട്ട പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫിസർ എം.ഷഫാദിനെതിരെയാണു നടപടി. ഷഫാദ് മദ്യപിച്ചാണു ജോലിക്കെത്തിയതെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു ജില്ലാ പോലീസ് മേധാവി എ.അബ്ദുൽ റഷിയുടെ നടപടി.

എസ്എഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. എസ്എഫ്ഐയുടെ സമരത്തിനിടെ പോലീസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതായും പരാതിയുണ്ട്. ന്യൂ‍ഡൽഹിയിൽ ബിജെപിക്കെതിരെ ഒരുമിച്ചു സമരംചെയ്യുകയും ഇവിടെ അത്തരം സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വിമർശനം. ഇന്നലെ ബിജെപി നടത്തിയ സമരത്തിനിടെയും പോലീസ് അതിക്രമം നടന്നുവെന്നു പരാതിയുണ്ട്.

പാലക്കാട് എംഎൽഎയുടെ ഓഫിസിലേക്കു മാർച്ച് നടത്തി മതിലിൽ പോസ്റ്റർ പതിച്ച ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് തിരുനെല്ലായി, എസ്‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ഗണേഷ് എന്നിവരെ പോലീസ് മർദിച്ചതായി പരാതി ഉയർന്നു. സുരേഷ് തിരുനെല്ലായിയുടെ തുടയിൽ അടിയേറ്റതിന്റെ പാടുകൾ ഉണ്ട്. മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിനെ അമ്പരപ്പിച്ച് ജന്തര്‍ മന്തറില്‍ കയറി സിജെപിയുടെ മിന്നല്‍ സമരം ; പ്രവര്‍ത്തകരെ അറസ്റ്റ്...

0
ന്യൂഡല്‍ഹി : പോലീസിനെ അമ്പരപ്പിച്ച് സിജെപി വക്താക്കൾ ജന്തർ മന്തറിൽ കടന്നുകയറി....

പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം ; വ്യക്തതയില്ലെന്ന് സിപിഎം

0
ഇടുക്കി: പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിയുകയാണ്...

വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ സ്വർണാഭരണം കവർന്നു ; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

0
ചവറ : വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ...

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം : സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

0
എറണാകുളം : നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍, മദ്യപിച്ച്...