കൊല്ലം കൊട്ടാരക്കരയിൽ പോലീസുകാർക്ക് നേരെ കൈയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പോലീസുകാർക്ക് നേരെ കൈയ്യേറ്റം. കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവർക്ക് നേരെ ആയിരുന്നു ആക്രമണം. വെങ്കിടേഷ്, മനീഷ് എന്നിവരെ കൊട്ടാരക്കര പോലീസ് പിടികൂടി. മദ്യപിച്ച് പ്രതികൾ എത്തിയ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. പോലീസ് സ്റ്റേഷനിലും പ്രതി പോലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തി. കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽ വെച്ചാണ് അക്രമസംഭം നടന്നത്. മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവർ ഇവിടേക്ക് എത്തുന്നത്. പ്രതികൾ എത്തിയ വാഹനം പോലീസുകാർ തടഞ്ഞുനിർത്തി.

പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം പറഞ്ഞു. കൂടാതെ എസ്ഐയുടെ ഷർട്ടിലെ ബട്ടണും വലിച്ചുപൊട്ടിച്ചു. മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കയ്യേറ്റം ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി വെങ്കിടേഷ് സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പോലീസുകാരെ കയ്യേറ്റം ചെയ്തു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...