വനിത പോലീസ് ഉദ്യോഗസ്ഥ എഎസ്‌ഐയെ മര്‍ദ്ദിച്ച സംഭവം ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പോലീസ് സ്റ്റേഷനില്‍ എഎസ്ഐയും വനിതാ പോലീസും തമ്മിലടിച്ച സംഭവത്തില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. എഎസ്ഐ സി.ജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ 20ന് രാവിലെയാണ് ഇരുവരും സ്റ്റേഷനകത്ത് വെച്ച് തമ്മിലടിച്ചത്.

വനിതാ പോലീസിന്റെ ഫോണ്‍ എഎസ്ഐ നിലത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് വനിതാ പോലീസ് എ.എസ്.ഐയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ശക്തമായ വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്. മര്‍ദനമേറ്റ അഡീഷണല്‍ എസ്ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പോലീസുകാരിയെ മുണ്ടക്കയത്തേക്കുമാണ് സ്ഥലം മാറ്റിയിരുന്നത്. അഞ്ചു ദിവസത്തിനകം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അഡീഷണല്‍ എസ്ഐയും വനിതാ പോലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. എഎസ്ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭാര്യയെ ഫോണില്‍ വിളിച്ചതോടെ പ്രകോപിതനായ എഎസ്ഐ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇതിനിടെ എഎസ്ഐ പോലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു. ഞായറാഴ്ച സ്റ്റേഷനിലെത്തിയ പോലീസുകാരി എഎസ്ഐയോട് ഇക്കാര്യം ചോദിച്ചത് വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മറ്റു പോലീസുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. അതേസമയം മര്‍ദനമേറ്റ എഎസ്ഐയ്‌ക്കെതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...