ദിലീപ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്ന ദിവസം ദിലീപ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമര്‍ശത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം. മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെയാണ് കോടതി അലക്ഷ്യ കേസ് എടുക്കുക. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസിലെ വിധി വന്നശേഷം ഒരു മാധ്യമം പ്രതികരണം തേടിയപ്പോഴാണ് ചാള്‍സ് ഗുരുതരമായ പരാമര്‍ശം നടത്തിയത്. ദിലീപ് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നെന്നാണ് ചാള്‍സ് പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചില തെറ്റായ ധാരണകള്‍ കൊണ്ടാണ് ചാള്‍സ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് പിന്നീട് പല വിശദീകരണങ്ങളും പുറത്തുവരികയും ചെയ്തിരുന്നു.

ചാള്‍സിന്റെ പരാമര്‍ശം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അധിക്ഷേപിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് കേസെടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ പി ജെ പോള്‍സണാണ് ഇത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന പരാമര്‍ശമാണ് ചാള്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...