സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പോലീസ് സേനാംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാക്കിക്കുള്ളില്‍ കലാഹൃദയമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സന്നിധാനത്തെ പോലീസ് സേന. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം പോലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ നവംബര്‍ 21 ന് കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്‍മാര്‍ കാതോര്‍ത്തു.

ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പോലീസ് സേനാംഗങ്ങളായ ആര്‍ രാജന്‍, എം രാജീവ്, ശ്രീലാല്‍ എസ് നായര്‍, എ ജി അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍ സന്നിഹിതനായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...