തിരുവാഭരണ ഘോഷയാത്രയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് പോലീസ് ഫോട്ടോഗ്രാഫർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരീശന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള യാത്രയുടെ ഭാഗമായി ജയദേവകുമാർ എന്ന പോലീസ് ഫോട്ടോഗ്രാഫറായി മാറിയിട്ട് വർഷങ്ങളായി. പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫറും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ജേതാവും കൂടിയായ ജയദേവകുമാറിന് ഇതൊരു ദൈവിക നിയോഗമാണ്. തിരുവാഭരണ ഘോഷയാത്രയെ ആദ്യാവസാനം അനുഗമിക്കുകയും അനുഗ്രഹീത നിമിഷങ്ങൾ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുകയും ചെയ്ത ജയദേവന്റെ ഫോട്ടോശേഖരം വിപുലമായപ്പോൾ അവ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക എന്ന വലിയ മോഹമുദിക്കുകയായിരുന്നു.

വിവരം കൊട്ടാരം അധികൃതരെ അറിയിച്ചപ്പോൾ ചിത്രങ്ങൾ ഏറ്റെടുക്കാനും ഭക്തർക്കായി പ്രദർശിപ്പിക്കാനും അവർ തയ്യാറായതോടെ ആ ചിരകാലാഭിലാഷം ഒടുവിൽ പൂവണിയുകയും ചെയ്തു. ഇന്നലെ വൈകീട്ട് 4 മണിക്ക് പന്തളം കൊട്ടാരത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തപ്പോൾ സ്വപ്നസാക്ഷൽക്കാരത്തിന്റെ നിറവിലായിരുന്നു ഈ ഫോറൻസിക് ഫോട്ടോഗ്രാഫർ.

ഘോഷയാത്രയുടെ വിവിധ ഘട്ടങ്ങളിലെ അനുഗ്രഹീത നിമിഷങ്ങൾ ജീവൻ തുടിക്കുന്ന അനേകം ചിത്രങ്ങളായി പൊതുജനങ്ങൾക്ക് മുന്നിൽ മിഴിതുറന്നു. കൊട്ടാരം പ്രതിനിധികൾ, ദേവസ്വം അധികൃതർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഉദ്ഘാനം ചെയ്യപ്പെട്ട ചിത്രപ്രദർശനം നിരവധി പേർ കണ്ടു. തിരുവാഭരണ ഘോഷയാത്രയുടെ അനുഗ്രഹം മനസ്സുകൊണ്ട് അനുഭവിക്കുകയായിരുന്നു പ്രദർശനം കണ്ട ഭക്തരൊക്കെയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...