പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ റോയി ഡാനിയേലിനെ പോലീസ് ചോദ്യം ചെയ്യാനാരംഭിച്ചു . മാവേലിക്കര സബ് ജയിലിലായിരുന്ന റോയി ഡാനിയേലിനെ കോന്നി പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
കേസിലെ മറ്റ് പ്രതികളായ റോയിയുടെ ഭാര്യയേയും മക്കളെയും അട്ടക്കുളങ്ങര സബ് ജയിലിൽ നിന്ന് കോന്നിയിലേക്ക് രാത്രിയോടെ എത്തിക്കും. തുടർന്നായിരിക്കും ഇവരെ ചോദ്യം ചെയ്യുന്നത് . നാളെ രാവിലെയോടെ ഇവരെ കോന്നി വകയാറിലെ ഇവരുടെ ഓഫീസ് ആസ്ഥാനത്ത് എത്തിച്ച് തെളിവെടുക്കും .
പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്കാണ് പത്തനംതിട്ട കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത് . പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ വരും ദിവസങ്ങളിൽ തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ വ്യക്തമാക്കി.