എറണാകുളം ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ കൊടി ഉപയോഗിച്ചതിൽ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ കൊടി ഉപയോഗിച്ചതിൽ കേസെടുത്ത് പോലീസ്. ജീസസ് ജനറേഷൻ എന്ന പ്രാർഥന കൂട്ടായ്മ നയിക്കുന്ന ദീപു ജേക്കബിന് എതിരെയാണ് കേസ്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് നടപടി. BNS 196 (1) A പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നാൽപ്പതോളം പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഉദയംപേരൂരിൽ നടന്നത്. ജീസസ് ജനറേഷൻ‌ ഓഡിറ്റോയത്തിൽ 40 ദിവസമായി പ്രാർത്ഥന ശുശ്രൂഷ നടന്നുവരികയായിരുന്നു. ഇതിലാണ് പാക് പതാക ഉപയോ​ഗിച്ചത്. കലാപാഹ്വാനം നടത്തി, മതസ്പർദ വളർത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപുവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ലെന്നും 20 രാജ്യങ്ങളുടെ പതാക പരിപാടിയിൽ ഉയർത്തിയിരുന്നതായാണ് ദീപു ജേക്കബ് നൽകിയ വിശദീകരണം. ദീപുവിനെതിരെ ഇന്ന് വൈകിട്ടോടുകൂടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ‌ പതാകയോട് അനാദരവ് കാണിച്ചു എന്ന ഒരു പരാതി കൂടി ശ്രീക്കുട്ടൻ നൽകിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ‌ പതാക വലിച്ചെറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ദീപു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...