എറണാകുളം കൊച്ചുകടവന്ത്രയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബനാഥനെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കൊച്ചുകടവന്ത്രയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബനാഥനെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തി പോലീസ്. കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചമുണ്ടെന്നും ആരോ അവിടെ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ പോലീസിൽ വിളിച്ചറിയിച്ചതോടെയാണ് പോലീസ് സ്ഥലത്ത് എത്തിയത്. പിന്നാലെ പട്രോളിങ്ങിനെത്തിയ സംഘം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽനിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്‌നങ്ങൾ കാരണം അവിടെ വരാറില്ലെന്നും എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കി.

ഉടൻ തന്നെ പോലീസ് മതിൽ ചാടി കടന്ന് വീടിനടുത്തെത്തുകയായിരുന്നു. മുൻവശം ലോക്ക് ആയിരുന്ന വീടിന്റെ അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പോലീസ് ഇയാളെ രക്ഷപെടുത്തി പോലീസ് ജീപ്പിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് കേരള പോലീസ് അവരുടെ ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചത്. കർത്തവ്യനിർവഹണം നടത്തിയ സബ് ഇൻസ്പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...