പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 57 പേർ അറസ്റ്റിലായതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 57 പേർ അറസ്റ്റിലായതായി പോലീസ്. പെൺകുട്ടി നൽകിയ വിവര പ്രകാരം ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലെ അറസ്റ്റ് കൂടി ചേർത്താണ് 57 പേർ അറസ്റ്റിലായത്. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. കല്ലമ്പലം പോലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ പ്രതികളിലൊരാള്‍ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. 13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം, പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ നിന്നാണ് കേസിന്‍റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പോലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...