സഞ്ജയിന്റെ മരണം കൊലപാതകം തന്നെ, സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗ്രേറ്റർ നോയിഡ : ​ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടൽ ഉപയോ​ഗിച്ചാണ് കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളായ വിശാൽ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

പ്രതികൾ സഞ്ജയിന്റെ ആഭരണങ്ങൾ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയിൽ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജിത്തുവും ചോദ്യം ചെയ്യലിൽ പറഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ് പ്രതികളെ കാണാനെത്തി. തുടർന്ന് മൂവരും ബിയർ കഴിച്ചു. ഇതിനിടെ നായയെ കെട്ടുന്ന തുടൽ ഉപയോ​ഗിച്ച് വിശാലും ജീത്തും യാദവിനെ ശ്വാസം മുട്ടിച്ച് ആഭരണങ്ങൾ കവർന്നു. തുടർന്ന് പ്രതികൾ മൃതദേഹം എസ്‌യുവിയുടെ പിൻസീറ്റിൽ ഇട്ട് പെട്രോളൊഴിച്ച് തീകൊളുത്തി. തീയിടുന്നതിനിടെ ജിതിന് നേരിയ പൊള്ളലേറ്റു. പ്രതിയിൽ നിന്ന് പണവും രണ്ട് സ്വർണ മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും ഒരു സ്വർണ ചെയിനും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഡോഗ് കോളറും കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...