Monday, May 6, 2024 12:34 pm

ഫേസ് ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പറന്നെത്തിയ പോലിസ് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു

For full experience, Download our mobile application:
Get it on Google Play

പാലാ : മരിക്കാനുള്ള ശ്രമം ഫേസ്ബുകില്‍ തത്സമയം സംപ്രേഷണം ചെയ്ത 30 കാരനെ പോലീസെത്തി രക്ഷിച്ച്‌ ആശുപത്രിയിലാക്കി. കൈ മുറിച്ചുള്ള യുവാവിന്റെ ആത്മഹത്യാശ്രമമാണ് പോലീസിന്റെ സന്ദര്‍ഭോചിതമായ നീക്കത്തിലൂടെ പൊളിച്ചത്. കിഴതടിയൂര്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച്‌ വരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് യുവാവ് കൃത്യത്തിന് ശ്രമിച്ചത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. ഇതു ശ്രദ്ധയില്‍പെട്ട ഒരാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അരമണിക്കൂറിനുള്ളില്‍ എസ്‌എച്‌ഒ കെ.പി തോംസണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ എത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുന്‍പേ പോലീസ് യുവാവിനെ അനുനയിപ്പിച്ച്‌ വീടിന്റെ വാതില്‍ തുറപ്പിച്ചു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് മരുന്നില്ല ; രോഗികളോട് ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താൻ നിർദ്ദേശം

0
കോഴിക്കോട്: സർക്കാർ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും മുഖേന പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ക്ഷയരോഗ...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഭവം ; കുലശേഖരപതി...

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍...

കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പോലീസ് ; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

0
കൊച്ചി: പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ...

അടൂരില്‍ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

0
അടൂര്‍ : വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു....