പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജമെന്ന് പോലീസ്. 17കാരിയുടെ പരാതിയുണ്ടെന്ന പ്രതി മുഹമ്മദ് റോഷന്റെ വാദം അടിസ്ഥാന രഹിതമാണ്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് പണം തട്ടാന്‍ വേണ്ടിയാണ്. കെട്ടുകഥ തയാറാക്കിയതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചത് അറസ്റ്റിലായ മുഹമ്മദ് റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങളെ പെരിന്തല്‍മണ്ണയിലെ മാളിലേക്ക് പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഇത് മോശം രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാന്‍ 15 കോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതി വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് പോലീസില്‍ പരാതി നല്‍കുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് റോഷനെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ മൂന്നുമാസം മുമ്പ് തന്നെ ഇയാള്‍ ആരംഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...