അടിമാലിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അടിമാലിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചനാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. പാപ്പച്ചന്റെ സുഹൃത്തും സിംഗ്‌കണ്ടം സ്വദേശിയുമായ ആരോഗ്യദാസിനെ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആരോഗ്യദാസ് പാപ്പച്ചനെ അടിക്കാൻ ഉപയോഗിച്ച തടിക്കഷണവും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അടിമാലി പോലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനുശേഷം പെരുമ്പാവൂരിലേക്ക് കടന്ന ആരോഗ്യദാസ് കഴിഞ്ഞ ദിവസമാണ് തിരികെ അടിമാലിയിൽ എത്തിയത്. വ്യാഴാഴ്ചയാണ് അടിമാലി ടൗണിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അഴുകിയ നിലയിൽ പാപ്പച്ചൻ്റെ മൃതദേഹം തൊഴിലാളികൾ കണ്ടത്.

നാലുമാസം മുന്‍പ് വരെ അടിമാലിയിലെ ഒരു സ്വകാര്യ മാനേജ്‌മെൻറ് സ്‌കൂളിൽ പാപ്പച്ചൻ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് സ്വന്തം നാട്ടിലേക്ക് പോകാതെ ഇയാള്‍ അടിമാലിയില്‍ തന്നെ തങ്ങി. ഇവിടെ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞമാസം 21ന് മദ്യപാനത്തെ തുടർന്ന് പാപ്പച്ചനും സുഹൃത്ത് ആരോഗ്യ ദാസുമായി ബാറിൽ വെച്ച് തർക്കമുണ്ടായി. തുടർന്ന് ഇരുവരും നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വെച്ച് തർക്കവും കയ്യാങ്കളിയുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...