മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന ക്രിമിനൽക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന ക്രിമിനൽക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് അറസ്റ്റിലായത്. തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. ഇയാൾ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ട പോലീസ് പിന്തുടർന്നു.

പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷിച്ചപ്പോൾ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. തുടർന്ന് പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...