ഓടുന്ന ട്രെയിനിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നുള്ള യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓടുന്ന ട്രെയിനിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നുള്ള യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. 30 വയസുള്ള യുവതി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 13നാണ് ഒരു യുവതി സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായി ദാദർ ജിആർപിക്ക് വിവരം ലഭിക്കുന്നത്. പോലീസ് മൊഴിയെടുത്തപ്പോൾ യുവതി തലേദിവസം പ്രയാഗ്‌രാജിൽ നിന്ന് ഗോരഖ്പൂർ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്‌മെന്‍റിൽ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു.

യാത്രക്കിടയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ ഒരു അപരിചിതൻ അതിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ട ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി മൊഴി നൽകി. സംഭവം അതീവ ഗൗരവമുള്ളതാണെങ്കിലും, പുറത്ത് അറിയുമെന്ന പേടിയിൽ യുവതി ഔദ്യോഗികമായി പരാതി നൽകാൻ യുവതി ആദ്യം വിസമ്മതിച്ചു. പോലീസ് യുവതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ഒരു എൻ‌ജി‌ഒയുടെ സഹായം തേടുകയും ചെയ്തു. എന്നിട്ടും യുവതി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി...

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

0
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക്...

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...