ബംഗ്ലാദേശിൽ അതിർത്തി ലംഘിച്ചെത്തിയ 48 ഇന്ത്യൻ മീൻപിടിത്തക്കാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബംഗ്ലാദേശിൽ അതിർത്തി ലംഘിച്ചെത്തിയ 48 ഇന്ത്യൻ മീൻപിടിത്തക്കാർ പിടിയിൽ. മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ 20 ദിവസത്തിനിടെയാണ് ബംഗ്ലാദേശിന്റെ കടലിൽ അനധികൃതമായി തങ്ങിയതിന് ഇത്രയുംപേരെ പിടികൂടിയത്. ശനിയാഴ്ച മാത്രം14 പേരാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ സുന്ദർബാൻസ് സ്വദേശികളാണ് എല്ലാവരും.മൽസ്യത്തൊഴിലാളികളുടെ കൈകൾ അവരുടെ അരയോട് ചേർത്തുവെച്ച് കെട്ടിയ നിലയലിലാണ് ഇവരുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നതായി അധികൃതർ പറയുന്നു. ജൂ​ലൈ 13ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മൂന്നാമത്തെ ബോട്ടും പിടിച്ചെടുത്തത്. സൗത്ത് 24 പർഗനാസ് മജിസ്ട്രേറ്റ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അന്തർദേശീയ വിഷയമായതിനാൽ ആഭ്യന്തര മന്ത്രാലയം കാര്യത്തെ ഗൗരവമായാണ് കാണുന്നത്.

ആൾ ബംഗാൾ ഫിഷർമെൻ അസോസിയോഷൻ സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി. ഒരാളും അതിർത്തി ലംഘിക്കില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്നും മീൻ കിട്ടിയി​ല്ലങ്കിൽ വെറും കൈയ്യോടെ തിരികെ വരികയാണ് തൊഴിലാളികൾ ചെയ്യേണ്ടതെന്നും അതിർത്തി ലംഘിച്ചത് മനപ്പൂർവമാണെന്നും അതിർത്തി ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അറിയാത്തവരല്ല മൽസ്യത്തൊഴിലാളികളെന്നും, അവരുടെ ആർത്തിയാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്നും ബംഗാൾ ഫിഷർമെൻ അ​സോസി​യേഷൻ ഭാരവാഹി പറയുന്നു. കഴിഞ്ഞ വർഷം 95 മൽസ്യത്തൊഴിലാളികളെ ബംഗ്ലാദേശ്‍ വിട്ടയച്ചപ്പോൾ അവരെ ആഘോഷ​ത്തോടെയായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. ഇന്ത്യയിൽ പിടിയിലായ ബംഗ്ലാദേശി​ന്റെ രണ്ട് ബോട്ടുകൾ വിട്ടുകൊടുത്തപ്പോൾ അവർ ആറെണ്ണം തിരി​കെ കൈമാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...