കോട്ടയം : വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു. കൊച്ചി ഡിസിപി വി യു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പി സി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം. വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് അപ്രതീക്ഷിത നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന
RECENT NEWS
Advertisment