കാറിൽ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കാറിൽ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയിൽ ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെ(34) കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ ഹാൻസ്, കൂൾ എന്നിവയുടെ വൻശേഖരം വിൽപ്പന നടത്തുവാൻ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഹരിപ്പാട് – കായംകുളം എൻ എച്ച് 66 റോഡിൽ മാളിയിക്കേൽ പെട്രോൾ പമ്പിനു സമീപം ജംഗ്ഷനിൽ വെച്ചായിരുന്നു വാഹന പരിശോധന. അതുവഴി എത്തിയ കെഎൽ-04 എജെ 8020 എന്ന നമ്പർ പതിച്ച മാരുതി എക്കോ വാഹനത്തിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്.

15 എണ്ണം അടങ്ങിയ 50 പയ്ക്കറ്റുകളുടെ 30 ചാക്ക് ഹാൻസും എട്ടെണ്ണം അടങ്ങിയ 57 പാക്കറ്റുകളുടെ 13 ചാക്ക് കൂൾ, പുകയില ഉൽപ്പന്നങ്ങളും പിടികൂടുകയായിരുന്നു. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം സബ്ബ് ഡിവിഷൻ ഓഫീസർ അജയനാഥിന്റെ മേൽ നോട്ടത്തിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ സുനീഷ് എന്നിന്റെ നേതൃത്വത്തിൽ എസ്. ഐ ബജിത്ത് ലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം കുമാർ, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...