നടി ദിഷ പത്താണിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ അക്രമികളായ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബോളിവുഡ് നടി ദിഷ പത്താണിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ അക്രമികളായ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ​ഗാസിയാബാദിലാണ് സംഭവം നടന്നത്. ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് നേർക്കാണ് രണ്ട് ദിവസം മുമ്പ് വെടിവെപ്പുണ്ടായത്. ആദ്യഘട്ടത്തിൽ ചില മതസംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇവർ രണ്ട് പേരും ​ഗോൾഡ‍ി ബാർ, രോഹിത് ​ഗോധ്ര ​ഗാം​ഗിലെ അം​ഗങ്ങളാണ് എന്നുള്ള വിവരം പൊലീസ് പങ്കുവെച്ചിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും യുപി പോലീസ് ടാസ്ക് ഫോഴ്സും ഹരിയാന പോലീസും.

മൂന്ന് സംസ്ഥാനങ്ങളിലെ പോലീസ് ഫോഴ്സിന്റെ സംയുക്ത നീക്കമാണ് നടന്നത്. ഇവരെ ​ഗാസിയാബാദിൽ വെച്ച് കണ്ടെത്തുകയും പിടികൂടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. പിടികൂടാനുളള് ശ്രമത്തിനിടെ ഇവർ പോലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണഅ രബീന്ദ്ര, അരുൺ എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചെന്ന വിവരം പുറത്തുവരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...