Sunday, June 16, 2024 7:49 pm

അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള സ്ത്രീകളുടെ പരാതികളില്‍ പോലീസ് ജാഗ്രത പുലര്‍ത്തണം : വനിതാ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതീവ ഗുരുതരമായിട്ടുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള സ്ത്രീകളുടെ പരാതികളില്‍ നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഗുരുതരമായിട്ടുള്ള ശാരീരിക ഉപദ്രവങ്ങളും പരിക്കുകളും ഏല്‍ക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുകയും വധശ്രമം ഉള്‍പ്പെടെ നടത്തി എന്ന ആരോപണവുമായി പോലീസിനെ സമീപിക്കുകയാണെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി ആരോപണം ബോധ്യപ്പെടുന്നപക്ഷം ആ നിലയില്‍ കേസ് എടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. തൊഴിലിടത്തില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരോ തൊഴിലാളികളോ സേവനം അനുഷ്ഠിക്കുകയാണെങ്കില്‍ ആ സ്ഥാപനത്തില്‍ തന്നെ സ്ത്രീകള്‍ക്കായി ഒരു പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി) ഉണ്ടാകണം എന്ന് പോഷ് ആക്ട് അനുശാസിക്കുന്നുണ്ട്. എന്നാല്‍, നിയമം നിലവില്‍ വന്നു പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പല തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി നിലവില്‍ വന്നിട്ടില്ലെന്ന് പരിഗണനയ്ക്കു വരുന്ന പരാതികളില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ഇന്റേണല്‍ കമ്മറ്റി നിലവിലില്ലെന്നും പരാതികള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടു. അതിനാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സിറ്റിംഗില്‍ ഒന്‍പതു പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ പോലീസിന്റെ റിപ്പോര്‍ട്ടിന് വേണ്ടി അയച്ചു. മൂന്ന് പരാതികള്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി നല്‍കി. രണ്ടു പരാതികള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ആകെ 60 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ പത്മജ പദ്മനാഭന്‍, കെ.പി. ഷിമ്മി, കൗണ്‍സലര്‍ മാനസ ബാബു, പോലീസ് ഉദ്യോഗസ്ഥരായ നിഷ, എം.കെ. ലീനിഷ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. എം .എസ്. സുനിലിന്റെ 310 -മത് സ്നേഹ ഭവനം ജെസ്സിക്കും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക്...

വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സ് ; പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുല്‍

0
ന‍ൃൂഡൽഹി : ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സെന്ന് കോൺഗ്രസ്‌ നേതാവ്...

അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു

0
കൊല്ലം: കൊല്ലം വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്നതിനെ തുടർന്ന് അഞ്ച് പശുക്കൾ...

ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു ; 18 വരെ ഓറഞ്ച് അലര്‍ട്

0
ഡല്‍ഹി : ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ്...