ജില്ലയിൽ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ വ്യാപക അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി ഐപിഎസിന്റെ നിർദേശപ്രകാരം ഇന്നലെ (09)രാത്രി 10 മുതൽ ഇന്ന് വെളുപ്പിന് 3 മണി വരെ നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽ വിവിധ കേസുകളിലായി വ്യാപക അറസ്റ്റ്. ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കേസുകളിൽ 106 പേരെയാണ് പിടികൂടിയത്.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് 17, കഞ്ചാവ് ഉപയോഗിച്ചതിന് 4 , പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 11, മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് 51, മുൻകരുതൽ നടപടിയായി 23 എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്. കൂടാതെ സ്റ്റേഷനുകളിലെ കേസുകളിൽ മുൻശിക്ഷക്കാരായ 21 പേരെയും 86 റൗഡികളെയും പരിശോധിക്കുകയും ഒരു കേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പിടികൂടുകയും ചെയ്തു.

4 പോലീസ് സ്റ്റേഷനുകളിലായി ജാമ്യമില്ലാ വാറന്റിലെ പ്രതികളായ 9 പേരെയും പിടികൂടി. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയതെന്നും ഇത്തരം സ്പെഷ്യൽ ഡ്രൈവുകൾ നിർദേശാനുസരണം തുടർന്നും നടത്തുമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്  പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...