തൃശൂരിൽ മണിക്കൂറുകൾക്കിടയിൽ രണ്ടു കൊലപാതകം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി കരുണമയൻ, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു രണ്ടു കൊലപാതകങ്ങളും. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. വിവിധ ഇടങ്ങളിലായി നാലു പേർക്കാണ് ഇന്നലെ കുത്തേറ്റത്. കണിമംഗലം റെയിൽവേ ട്രാക്കിന് സമീപം കാറിനുളളിൽ കുത്തേറ്റ നിലയിലാണ് കരുണമയനെ കണ്ടെത്തിയത്. കുത്താനുപയോഗിച്ച കത്തിയുടെ കവര്‍ സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.

മൂർക്കനിക്കര വായനശാലയിലെ കുമ്മാട്ടിക്കളിക്കിടെ കൊഴുക്കുള്ളി സ്വദേശി അഖിലിന് കുത്തേൽക്കുന്നത്. അഖിലിനെ തൃശൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഖിൽ കൊലപാതക കേസിലെ പ്രതിയായ വിഷ്ണുജിത്തിനെ മണ്ണുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അഖിലിന്റെ സുഹൃത്തായ ജിതിനും കുത്തേറ്റിരുന്നു. ജിതിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ തൃശൂര്‍ അന്തിക്കാട് സ്വദേശി നിമേഷ് എന്ന് യുവാവിനും കുത്തേറ്റിരുന്നു. നിമേഷിനെ കുത്തിയ പ്രതി ഹിരോഷിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന സംഭവങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...