ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. അൻസിബയ്ക്ക് പാലാരിവട്ടം പോലീസ് മറുപടി നൽകി. ലക്ഷ്മി പ്രിയയുടെ അഭിമുഖം പരിശോധിച്ചെന്ന് പോലീസ് അറിയിച്ചു. കേസെടുക്കാവുന്ന കുറ്റങ്ങൾ ഇല്ല. അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്നും പോലീസിന്റെ മറുപടിയിൽ വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് അൻസിബ പറഞ്ഞിരുന്നു. ലക്ഷമി പ്രിയയും ശ്വേത മേനോനും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു, സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയൊ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ പിആർ ഏജൻസിയുമായി കരാറുണ്ടാക്കി എന്നും അൻസിബയുടെ പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

അമിത വൈദ്യുതി ഉപഭോഗം : മുന്നിൽ അതിരൂക്ഷ പ്രതിസന്ധി ; അഞ്ചുവർഷത്തിനിടെ കൂടിയത് 800...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ...