ശബരിമലയിലെ ട്രാക്ടര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിലെ ട്രാക്ടര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി പോലീസ്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടര്‍ ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം ആരംഭിച്ചു. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി ബാലകൃഷ്ണന്‍ അറിയിച്ചു.

സമയക്രമം പാലിക്കാതെ ഓടുന്നവര്‍ക്കും പിടി വീഴും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പമ്പയിലെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്കും നാളെ സന്നിധാനത്തുമാകും ക്ലാസുകള്‍. അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പാലക്കാട് ഇളവഞ്ചേരി സ്വദേശി നാരായണനെതിരെ സന്നിധാനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...