ലോക വനിതാദിനാചരണത്തിൽ പങ്കുചേർന്ന് പോലീസും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ഓർമ്മിക്കാനും സ്ത്രീ പുരുഷ സമത്വത്തെപ്പറ്റി ലോകത്തെ ബോധവൽക്കരിക്കാനും സ്ത്രീകൾ അനുഭവിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും വർഷം തോറും ആചരിക്കുന്ന ലോക വനിതാ ദിനത്തിൽ ജില്ലയിലെ പോലീസും പങ്കുചേർന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ജി ഡി ചാർജ്ജോ പാറാവ് ഡ്യൂട്ടിയുടെ ചുമതലയോ വനിതാ പോലീസുദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

ജില്ലാ പോലീസ് ആസ്ഥാനത്ത്  ദിനാചരണവുമായി ബന്ധപ്പെട്ട് കേക്ക് മുറിച്ചു. ജില്ലാ പോലീസ് മേധാവി ദിനാചരണ ഉദ്ദേശലക്ഷ്യങ്ങൾ  വിശദീകരിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ്‌ കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈവർഷത്തെ വനിതാദിന സന്ദേശം വനിതാ പോലീസ് ഇൻസ്‌പെക്ടർ ഉദയമ്മ അവതരിപ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥർ പ്രധാന ബസ് സ്റ്റാന്റുകളിൽ പായസവിതരണം നടത്തി.

ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും വനിതാ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൂടാതെ പന്തളം സീതാലയത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായി ബോധവത്കരണ ക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും നൽകി. പന്തളം എൻ എസ് എസ് കോളേജ് ഓഫ് ട്രയിനിങ്ങിലെ വിദ്യാർഥികൾക്കായും ബോധവൽക്കരണക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും നൽകി. വനിതാ പോലീസ് ഇൻസ്‌പെക്ടർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...