കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളായ സഹീര്‍ മിസ്ത്രിയെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളായ സഹീര്‍ മിസ്ത്രിയെ വെടിവെച്ചുകൊന്നു. പാകിസ്ഥാനില്‍ വ്യാജ പേരില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ ഒന്നിന് ഇയാള്‍ കൊല്ലപ്പെട്ടെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. സഹീര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ കറാച്ചിയില്‍ വെച്ച്‌ വെടിവെച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കറാച്ചിയില്‍ ഒരു വ്യവസായി കൊല്ലപ്പെട്ടുവെന്നാണ് പാക് മാദ്ധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്‌ ഫര്‍ണിച്ചര്‍ ഗോഡൗണിലേക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ മിസ്ത്രിയെ വെടിവെച്ച്‌ വീഴ്‌ത്തുകയായിരുന്നു. ജെയ്‌ഷെ ഉന്നത നേതൃത്വവും സഹീര്‍ മിസ്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ സഹീറിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. 1999 ഡിസംബര്‍ 24 ന് നേപ്പാളില്‍ നിന്നുള്ള ഹര്‍കത്ത്-ഉല്‍-മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (IC-814) ഹൈജാക്ക് ചെയ്തിരുന്നു. ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ എത്തിച്ചു.

വിമാനത്തിലുണ്ടായിരുന്ന 178 പേരെയും 11 ജീവനക്കാരെയും ഒരാഴ്ചത്തേക്ക് ബന്ദികളാക്കിയിരുന്നു. 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്‌ഷെ ഇഎം ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായതും ഈ ഹൈജാക്കിനെ തുടര്‍ന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...