കൂടൽ-ആനയടി റോഡിന്റെ നിർമ്മാണത്തിന് വൻ അഴിമതി ; ബിജെപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെടുമൺകാവ് കല്ലേലി പാലത്തിന് സമീപം കൂടൽ-ആനയടി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ബിജെപി സംഘം ഇന്ന് സന്ദർശിച്ചു. അപാകതകൾ പരിഹരിക്കണമെന്നും ഗുരുതരമായ അഴിമതികളാണ് നടത്തിവരുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. ചില സ്വകാര്യ വ്യക്തികളെ സംരക്ഷിക്കുന്ന രീതിയിലാണ് ചിലർ പ്രവർത്തിച്ചു വരുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 109 കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണിത്.

അടിയന്തിരമായി ഈ റോഡിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം വലിയ പ്രതിഷേധ പരിപാടികളുമായി ഭാരതീയ ജനതാ പാർട്ടി മുന്നോട്ട് പോകുമെന്ന് റോഡ് സന്ദർഷിച്ച ശേഷം പ്രസിഡന്റ് പറഞ്ഞു. ഭരണകക്ഷികൾക്ക് താൽപ്പര്യമുള്ള സ്വകാര്യ വ്യക്തികളെ സഹായിക്കാൻ റോഡിൻ്റെ ദിശ തന്നെ മാറ്റുകയാണ്. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പ്രവർത്തകർ ആരോപിച്ചു. ബി.ജെ.പി കൂടൽ എരിയാ പ്രസിഡൻറ് അനീഷ് മോൻ, സതീഷ് നെടുമൺകാവ്, തുളസീധരൻ പിള്ള, 180-ാം ബൂത്ത് പ്രസിഡൻ്റ് പ്രസാദ് മറ്റ് ഭാരവാഹികൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...