പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളി പൊളിക്കാന്‍ പൊലീസ് ; ചൈനയില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ചൈനയില്‍ 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. യുനാന്‍ പ്രവിശ്യയില്‍ പോലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടി. തോങ്ഹായ് കൗണ്ടിയിലെ നൈജിയാങ് മോസ്‌ക് പൊളിക്കാനെത്തിയ പോലീസും തടയാനെത്തിയ വിശ്വാസികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. യുനാനിലെ ഹുയി മുസ്ലിമുകളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ പള്ളി.

അടുത്തിടെ പള്ളിയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും ഇത് പൊളിച്ചു മാറ്റണമെന്നും 2020ല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പള്ളി മിനാരങ്ങള്‍ പൊളിച്ചുമാറ്റാനായി പോലീസ് എത്തിയത്. പള്ളിയുടെ ഗേറ്റിന് മുന്നില്‍ വിശ്വാസികള്‍ തമ്പടിച്ച് പ്രതിഷേധിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ, മേഖലയിലെ മൊബൈല്‍ സിഗ്നലുകള്‍ സര്‍ക്കാര്‍ കട്ട് ചെയ്തു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ ജൂണ്‍ ആറിന് മുമ്പ് കീഴടങ്ങിയില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് തോങ്ഹായ് കൗണ്ടി പോലീസ് മുന്നറിയിപ്പ് നല്‍കി.

13-ാം നൂറ്റാണ്ടില്‍ മിങ്ക് രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ചതാണ് ഈ പള്ളി. ഷി ജിന്‍ പിങിന്റെ ഭരണകാലത്ത് മതവിശ്വാസികള്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ ചൈനയില്‍ കടുത്തിട്ടുണ്ട്. മത വിഭാഗങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറു പുലര്‍ത്തണമെന്ന് ഷി ആവശ്യപ്പെട്ടിരുന്നു. മത നേതാക്കളെ നിരീക്ഷിക്കുന്നതും ശക്തമാക്കി. അംഗീകൃത ഇസ്ലാമിക്, കാത്തോലിക്, പ്രൊട്ടസ്റ്റന്റ് മത അധ്യാപകരുടെ വിവരങ്ങള്‍ അടങ്ങിയ ഡേറ്റാ ബേസ് സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഷിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലിമുകള്‍ക്ക് നേരെ ഭരണകൂടം വന്‍ അടിച്ചമര്‍ത്തലാണ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...