മോട്ടോർ വകുപ്പിന് പിന്നാലെ എഐ കാമറ സ്ഥാപിക്കാൻ പോലീസും ; കരാർ കെൽട്രോണിന് തന്നെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കുന്നു. 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്.ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കുമാനാണ് എഐ ക്യാമറകൾ സ്ഥാപിക്കാൻ പോലീസും തീരുമാനിച്ചത്. ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു. വിവിധയിടങ്ങളിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 500 എഐ ക്യാമറ, അമിത വേഗം കണ്ടെത്താൻ 200 സ്പീഡ് ഡിറ്റക്ഷൻ ക്യാമറ, റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്താനുള്ള 110 ക്യാമറ, വാഹനങ്ങളിൽ ഘടിപ്പിക്കാൻ 60 ക്യാമറ എന്നിങ്ങനെയാണ് കണക്ക്.

പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതിൽ തീരുമാനമായിട്ടില്ല. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്‌പോൾ പോലീസിനും നൽകണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എഐ ക്യാമറകൾ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. എംവിഡിയുടെ ക്യാമറകൾ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പോലീസിൻറെ എഐ ക്യാമറകൾ സ്ഥാപിക്കരുമെന്നാണ് നിർദേശം. എവിടെയൊക്കെ പോലീസിന്റെ ക്യാമറ സ്ഥാപിക്കാം എന്നതില് കെൽട്രോൺ തന്നെ സർവേ നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...