സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നു : വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം അധ്യാപക സംഘടന പ്രതിനിധികൾ സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ കുറ്റക്കാരാണ്. സര്‍വകലാശാല ഡീനും ഹോസ്റ്റൽ വാർഡനും എന്ത് ചെയ്യുകയായിരുന്നു ? ബന്ധുക്കളോട് പറയരുതെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് ഡീൻ ആണെന്നും എസ്എഫ്ഐ ഇങ്ങനെ അഴിഞ്ഞാടുന്നത് ആരുടെ പിൻബലത്തിലാണെന്നും വിഡി സതീശൻ ചോദിച്ചു. കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ പേടിക്കുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിന് മുഴുവൻ അപമാനകരമായ സംഭവം നടന്നിട്ട് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് എന്താണ് ? പ്രതിപക്ഷം അതിശക്തമായ സമരം തുടങ്ങും.

സാമൂഹ്യ സുരക്ഷ പെൻഷൻ ഏഴ് മാസമായി കുടിശികയാണ്. പാവങ്ങളിൽ പാവങ്ങളോട് സർക്കാർ ക്രൂരത കാട്ടുകയാണ്. പെൻഷൻ കൊടുക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഇറങ്ങും. സുനിൽ കനഗോലു റിപ്പോർട്ടിനെ കുറിച്ച് പ്രചരിക്കുന്നത് അസംബന്ധമായ വാര്‍ത്തകളാണ്. മണ്ഡല സാധ്യത വച്ച് ഒരു റിപ്പോർട്ടും ഇല്ല. ഓരോരുത്തർ അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ഇല്ലാത്ത റിപ്പോർട്ടിനെ ഉദ്ധരിക്കുകയാണ്. 20 സീറ്റിലും ജയിക്കാനുള്ള കഴിവും സാധ്യതയും കോൺഗ്രസിനും യുഡിഎഫിനുണ്ട്. ക്ലിഫ് ഹൗസിൽ മാത്രമല്ല കന്റോൺമെന്റ് ഹൗസിലും മരപ്പട്ടിയുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...