ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി സർജനെ പോലീസ് വിജിലൻസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി സർജനെ പോലീസ് വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയാണ് അറസ്റ്റിലായത്. റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം വെള്ളൂക്കുഴിയിൽ ഗീത സതീഷിന്‍റെ വീട്ടിലാണ് സംഭവം. ഗീത ഒരു ക്ഷീര കര്‍ഷകയാണ്‌. 10 പശുക്കളെ വളർത്തുന്നുണ്ട്. പശുക്കൾക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നല്‍കുന്നതിനുവേണ്ടി ഗീത സതീഷിന്‍റെ പക്കല്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.

ഡോക്ടറുടെ ചുമതലയാണ് പശുക്കളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുക എന്നത്. എന്നാല്‍ പശു ഒന്നിന് 300 വീതമാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. സംഭവത്തെ തുടർന്ന് ഗീത വിജിലൻസിന് പരാതി നൽകുകയായിരുന്നു. ഗീത നൽകിയ നോട്ടുകൾ തന്നെയാണ് വിജിലൻസ് അവരുടെ കൈവശം മടക്കി നൽകിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നരയോടെ ഡോക്ടർ വീട്ടിലെത്തിയപ്പോൾ‌ പണം കൊടുത്തു. പിന്നാലെ വിജിലൻസ് പിടികൂടുകയായിരുന്നു. മറ്റൊരു ജില്ലയിൽ ജോലി നോക്കി കൊണ്ടിരുന്നപ്പോള്‍ വിജിലൻസ് നടത്തിയ പരിശോധനയിൽ ഡോക്ടറുടെ കൈവശം കണക്കിലധികം പണം കണ്ടെത്തിയിരുന്നെന്ന് വിജിലൻസ് പറഞ്ഞു.

ഗീത സുരേഷിന്‍റെ വീട്ടിലെ ഒരു പശു ചത്തപ്പോഴും പോസ്റ്റ്മോർട്ടം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിനു വേണ്ടി 2,500 രൂപ വാങ്ങിയിരുന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഎസ്പി ഹരി വിദ്യാധരന്‍റെ നേതൃത്വത്തിൽ സിഐമാരായ അനിൽകുമാർ, അഷറഫ്, രാജീവ് , എഎസ്ഐമാരായ അനിൽ, ഷാജി പി.ജോൺ, എൻ.രാജേഷ് , മണിലാൽ, രാജീവ് , എസ്‌സിപിഒമാരായ ആർ.പി.രാജേഷ് , ജിനുമോൻ, സലിം , ഗീവർഗീസ് , അനീഷ് മോഹൻ, രേഷ്മരാജ് എന്നിവരാണ് റെയ്ഡ് നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...