മുന്‍കൂര്‍ ജാമ്യോപാധിയുടെ ലംഘനം ; പി.സി.ജോര്‍ജിനെതിരെ പോലീസ് ഇന്ന് നിയമോപദേശം തേടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മതവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസ് ഇന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന് ശേഷം കോടതിയ സമീപിക്കാനാണ് തീരുമാനം. പി.സി.ജോര്‍ജ് ജാമ്യോപാധി ലംഘിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

അനന്തപുരി മതവിദ്വേഷക്കേസില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.സി.ജോര്‍ജിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നോട്ടീസ് അയച്ചിരുന്നു. അത് വകവെക്കാതെ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചാരണത്തിന് ഇറങ്ങി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോര്‍ട്ട് പോലീസിന്റെ തീരുമാനം. ജോര്‍ജ് ഹാജരാകാത്തത് ജാമ്യോപാധികളുടെ ലംഘനമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനുവേണ്ടിയാണ് നിയമോപധേശം തേടുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പി.സി.ജോര്‍ജ് തൃക്കാക്കരയില്‍ എത്തിയെന്നും പോലീസ് കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് പോലീസിനും വിശദമായ മറുപടി അയച്ചിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം. കൂടാതെ പി.സി തൃക്കാക്കരയിലെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പോലീസ് സ്വീകരിക്കുന്ന തുടര്‍ നിലപാടാണ് മുഖ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....