രണ്ട് വര്‍ഷത്തിന് ശേഷം ഗുരുവായൂരിൽ നിന്നും പകൽ തീവണ്ടി സര്‍വ്വീസ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : നീണ്ട 26 മാസത്തെ കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഗുരുവായൂരിൽ നിന്നും പകൽ തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങുന്നു. മെയ് 30 തിങ്കൾ മുതൽ എല്ലാദിവസവും രാവിലെ 6.10ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന 06438 എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്സ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന 06445 ഗുരുവായൂർ – തൃശ്ശൂർ എക്സ്പ്രസ്സ് 9.35ന് തൃശ്ശൂരിലെത്തും. മടക്കയാത്രയിൽ, 06446 തൃശ്ശൂർ – ഗുരുവായൂർ എക്സ്പ്രസ്സ് 11.25ന് തൃശ്ശൂരിൽനിന്നും പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂർ – എറണാകുളം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 13.30ന് ഗുരുവായൂരിൽനിന്നും പുറപ്പെട്ട് 16.40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.

ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെയും തൃശ്ശൂർ – കുറ്റിപ്പുറം റോഡിന്റെയും നിർമ്മാണം മൂലം റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ ഗുരുവായൂരിലേയ്ക്കുള്ള പകൽ തീവണ്ടികൾ ആരംഭിയ്ക്കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതുമുതൽ മുതിർന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വലിയ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്. പകൽ തീവണ്ടികൾ വീണ്ടും ഓടുന്നത് അത്തരക്കാർക്ക് ഏറെ സൗകര്യമാകും. വൈകീട്ട് ഗുരുവായൂരിൽനിന്നും തൃശ്ശൂരിലേയ്ക്കും തിരിച്ചുമുള്ള വണ്ടി മാത്രമാണ് ഇനി ഓടുവാൻ ബാക്കിയുള്ളത്. അതും താമസിയാതെ സർവ്വീസ് ആരംഭിയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....